തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.