തിരുവനന്തപുരം:തലശ്ശേരി പുന്നയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതമെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. പതാക ദിനത്തിൽ നടന്ന കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നുവെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ചുനാളായി കണ്ണൂർ ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിന്നിരുന്നു. ഇത് തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കൊലപാതകം. സി.പി.എം, അക്രമങ്ങളെ അക്രമം കൊണ്ട് നേരിടുന്ന പാർട്ടി അല്ല. സംഘപരിവാറിനെ തുറന്ന് കാണിച്ച് ജനങ്ങൾ അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.