കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ 329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗം ഭേദമായവരുടെ എണ്ണം 21377 ആയി

kannur covid updates  കണ്ണൂർ  കണ്ണൂർ കൊവിഡ് കണക്കുകൾ  കണ്ണൂർ വാർത്തകൾ  covid updates
കണ്ണൂർ ജില്ലയില്‍ 329 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

By

Published : Nov 5, 2020, 7:58 PM IST

കണ്ണൂർ: ജില്ലയില്‍ 329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 310 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 26342 ആയി. ഇവരില്‍ 554 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 21377 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

ബാക്കി 4337 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 756 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20232 പേരാണ്. ഇതില്‍ 19345 പേര്‍ വീടുകളിലും 887 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 226268 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 226060 എണ്ണത്തിന്‍റെ ഫലം വന്നു. 208 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details