കേരളം

kerala

ETV Bharat / state

കണിയാപുരത്ത് യുവാക്കളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം ; ഒരാള്‍ പിടിയില്‍ - drunkards attack against youths

മർദനമേറ്റത് പായ്‌ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക്

പായ്‌ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദനമേറ്റത്.
കണിയാപുരത്ത് യുവാക്കാളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം; ഒരാള്‍ പിടിയില്‍

By

Published : Dec 27, 2021, 7:36 PM IST

തിരുവനന്തപുരം :കണിയാപുരത്ത് മദ്യപസംഘത്തിന്‍റെ ആക്രമണം. പായ്‌ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് നേരെയാണ് മർദനമുണ്ടായത്. കമ്പിവടി കൊണ്ടുള്ള അടിയിൽ ജനിയുടെ തലയ്‌ക്ക് പരിക്കേല്‍ക്കുകയുണ്ടായി.

പായ്‌ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്‌പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ പ്രതിയായ അനസിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ വധശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ കണിയാപുരം പായ്‌ചിറയിലാണ് സംഭവം. റോഡിൽ നില്‍ക്കുമ്പോഴാണ് യുവാക്കളെ ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന്‍റെ കാരണമെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം അഞ്ച് വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.

കണിയാപുരത്ത് യുവാക്കളെ മര്‍ദിച്ചും വീടുകള്‍ തകര്‍ത്തും മദ്യപസംഘം

ALSO READ: പുതുവത്സരാഘോഷങ്ങളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ; നിര്‍ദേശം പുറപ്പെടുവിച്ച് ഡി.ജി.പി

പരിക്ക് പറ്റിയ യുവാക്കൾ പൊലീസ് സ്റ്റേഷന്‍, ആശുപത്രി എന്നിവിടങ്ങളില്‍ പോയ സമയം ഇവരുടെ സുഹൃത്തുക്കളുടെ വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഒരു വീടിന്‍റെ ജനൽ ചില്ലുകൾ പൂർണമായും തകർന്നു. വെട്ടുകത്തികൊണ്ട് വാതില്‍ പൊളിച്ചിട്ടുമുണ്ട്.

ABOUT THE AUTHOR

...view details