തിരുവനന്തപുരം:ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി കഴക്കൂട്ടം പൊലീസിന്‍റെ പിടിയില്‍. അയിരൂപ്പാറ സ്വദേശി താന്നി വിളാകത്ത് വീട്ടിൽ താമസിക്കുന്ന ശ്യാം കുമാർ (42) ആണ് പിടിയിലായത്. കഴക്കൂട്ടം പുന്നാട്ട് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍ - കാണിക്കവഞ്ചി മോഷണം വാര്‍ത്ത
അയിരൂപ്പാറ സ്വദേശി താന്നി വിളാകത്ത് വീട്ടിൽ താമസിക്കുന്ന ശ്യാം കുമാർ (42) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്
ശ്യാം കുമാർ (42)
മോഷണം നടത്തിയ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരങ്ങളിലെ സിസി ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ ക്ഷേത്ര മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി അടുത്ത കാലത്തായി ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.