തിരുവനന്തപുരം:കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗനെ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി. ഭാസുരാംഗനെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതായി മന്ത്രി ജെ ചിഞ്ചുറാണിയാണ് അറിയിച്ചത്. പകരം സംവിധാനം ഏർപ്പെടുത്താൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതായും ഇന്ന് തന്നെ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ ഭാസുരാംഗനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ അറിയിച്ചിരുന്നു. ഭാസുരാംഗനെ നേരത്തെ പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് തരംതാഴ്ത്തി മണ്ഡലം കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നെന്നും അതിന് ശേഷം ബാങ്കിന്‍റെ അന്വേഷണം വന്നപ്പോഴാണ് പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയതെന്നും സിപിഐ ജില്ല എക്സിക്യൂട്ടീവിന് ശേഷം മാങ്കോട് രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.