കേരളം

kerala

ETV Bharat / state

കെടി ജലീലിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ - kanam on jose k mani

കേന്ദ്ര ഏജൻസി വിളിച്ചപ്പോൾ ഒളിച്ചു പോയ രീതിയെ കുറിച്ച് കെടി ജലീൽ സ്വയം തീരുമാനിക്കേണ്ടതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

കെ.ടി ജലീലിനെതിരെ കാനം രാജേന്ദ്രൻ  തിരുവനന്തപുരത്ത് ജലീലിനെതിരെ സിപിഐ  ജോസ്‌ കെ മാണി എൽഡിഎഫ് മുന്നണി പ്രവേശനം  സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി സിപിഐ  കേന്ദ്ര ഏജനസിക്കെതിരെ സിപിഐ  kanam ranjendran aganist minister k t jaleel  kanam ranjendran aganist investigative agency  kanam on jose k mani  cpi state secretariat meeting
കെ ടി ജലീലിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ

By

Published : Sep 24, 2020, 8:02 PM IST

Updated : Sep 24, 2020, 8:27 PM IST

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഐഎയുടെ ചോദ്യം ചെയ്യലിന് ജലീൽ ഒളിച്ചു കടക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസി വിളിച്ചാൽ പോകാതിരിക്കാനാകില്ല. മന്ത്രിയായ കെടി ജലീൽ സ്റ്റേറ്റ് കാറിൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമായിരുന്നു. ഒളിച്ചു പോയ രീതിയെ കുറിച്ച് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കെടി ജലീലിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ

സ്വർണക്കടത്തു കേസിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയും കാനം വിമർശനമുന്നയിച്ചു. കേസിൽ പുകമറ സൃഷ്ടിച്ച് എൽഡിഎഫ് ഗവൺമെന്‍റിനെതിരെ പ്രചാരണം നടത്താനുള്ള ശ്രമമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. സർക്കാരിനെ സംശയത്തിന്‍റെ നിഴലിൽ നിർത്താനുള്ള ബിജെപിയുടെ ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്‍റിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് മുന്നണിയിൽ ആരും നടന്നു കയറിയിട്ടില്ലെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വലിയ ശക്തിയുള്ള പാർട്ടിയാണെന്ന് തോന്നിയിട്ടില്ലെന്നും കാനം പറഞ്ഞു. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷമേ മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തിൽ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോൺഗ്രസും ബിജെപിയും തുരങ്കം വയ്ക്കുകയാണെന്നും ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തി.

Last Updated : Sep 24, 2020, 8:27 PM IST

ABOUT THE AUTHOR

...view details