കേരളം

kerala

ETV Bharat / state

യുഡിഎഫിന്‍റെ അടിത്തറ ശിഥിലമായെന്ന് കോടിയേരി,കേരള കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയെന്ന് കാനം രാജേന്ദ്രന്‍ - Kerala Congress

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വ്യക്തമായ സന്ദേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.കെപിസിസി പ്രസിഡന്‍റിന് ആദ്യത്തെ വിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. വിജയം പിണറായിയുടെ കരങ്ങൾക്ക് ശക്തിപകരാനെന്ന് മന്ത്രി ജി സുധാകരൻ.

കേരള കോൺഗ്രസിൻ്റെ തകർച്ചയുടെ തുടക്കമെന്ന് കാനം രാജേന്ദ്രൻ

By

Published : Sep 27, 2019, 2:58 PM IST

Updated : Sep 27, 2019, 7:18 PM IST

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ അടിത്തറ ശിഥിലമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോഴെന്ന് വ്യക്തമായി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വ്യക്തമായ സന്ദേശമാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫിന്‍റെ അടിത്തറ ശിഥിലമായെന്ന് കോടിയേരി

പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം കേരള കോൺഗ്രസിന്‍റെ തകർച്ചയുടെ തുടക്കമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിൽ സിക്‌സറടിക്കുമെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡൻ്റിന് ആദ്യത്തെ വിക്കറ്റ് നഷ്ടപ്പെട്ടു. നഷ്ടമായത് മോശം വിക്കറ്റല്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്ത് ആയിരുന്നില്ലെന്ന് ഇനിയെങ്കിലും അവർ മനസിലാക്കണമെന്നും കാനം പറഞ്ഞു. കേരള കോൺഗ്രസിലെ തർക്കം പാലായിൽ പ്രതിഫലിച്ചിട്ടുണ്ടാവാം. അതുകൊണ്ട് എൽ.ഡി.എഫിന്‍റെ വിജയത്തെ കുറച്ച് കാണേണ്ടതില്ല. മുന്നണി കൂട്ടായി നടത്തിയ പ്രവർത്തനത്തിന്‍റെ വിജയമാണിതെന്നും വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് ആവേശം പകരുന്ന വിജയമാണ് പാലായിലേതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കേരള കോൺഗ്രസിൻ്റെ തകർച്ചയുടെ തുടക്കമെന്ന് കാനം രാജേന്ദ്രൻ

പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ വിജയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കരങ്ങൾക്ക് ശക്തിപകരാനാണെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. പാലായിലെ ഇടതുമുന്നണിയുടെ വിജയത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫിന്‍റെ വിജയം വ്യക്തിപരമായി മുഖ്യമന്ത്രിയുടെ വിജയം

വ്യക്തിപരമായി മുഖ്യമന്ത്രിക്ക് ലഭിച്ച വിജയമാണെന്നും കമ്മ്യൂണിസം കേരളത്തിൽ ശക്തമായികൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധ്യമായ വിജയം എൽ.ഡി.എഫ് സാധ്യമാക്കി. കേരളത്തിന്‍റെ വികസനക്കുതിപ്പിന് പാലായിലെ വിജയം ഉത്തേജകമാണെന്നും സുധാകരൻ പറഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇതേ വിജയം എൽ.ഡി.എഫ് ആവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാണി സി കാപ്പൻ മണ്ഡലത്തിൽ പൊതു സ്വീകാര്യനാണ്. അദ്ദേഹം പാലായിൽ പലതവണ പരാജയപ്പെട്ടത് കഷ്ടിച്ചാണ്. അദ്ദേഹത്തെ ജയിപ്പിക്കുമെന്ന് ഇത്തവണ പാലായിലെ ജനങ്ങൾ പറഞ്ഞെന്നും ജി സുധാകരൻ പറഞ്ഞു.

Last Updated : Sep 27, 2019, 7:18 PM IST

ABOUT THE AUTHOR

...view details