തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരെ നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശം സ്‌പീക്കര്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭയില്‍ നടന്നൊരു കാര്യത്തെക്കുറിച്ച് പുറത്ത് താന്‍ പരാമര്‍ശം നടത്തുന്നില്ലെന്ന് പ്രതികരിച്ച കാനം സംഭവത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ തയ്യാറായില്ല. എം.എം മണി മാപ്പു പറയണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, 'അങ്ങനെ പല ആവശ്യവുമുണ്ടാവും, അതിനോടെല്ലാം പുറത്തു പ്രതികരിക്കണമെന്നില്ലല്ലൊ' എന്നായിരുന്നു മറുപടി.
എം.എം മണിയുടെ വിധവ പരാമര്‍ശം; സ്‌പീക്കറുടെ തീരുമാനം അന്തിമമെന്ന് കാനം രാജേന്ദ്രന്‍
നിയമസഭയില്‍ നടന്നൊരു കാര്യത്തെക്കുറിച്ച് പുറത്ത് താന്‍ പരാമര്‍ശം നടത്തുന്നില്ലെന്നും കാനം.
എം.എം മണിയുടെ വിധവ പരാമര്‍ശം; സ്‌പീക്കറുടെ തീരുമാനം അന്തിമമെന്ന് കാനം രാജേന്ദ്രന്‍
നിയമസഭയില്‍ പ്രതിപക്ഷവും ഭരണകക്ഷിയുമൊക്കെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. അങ്ങനെ കൂട്ടിയാല്‍ മതി. ഇത്തരം കാര്യങ്ങള്‍ മുമ്പും നിയമസഭയില്‍ ഉണ്ടായിട്ടുണ്ടെന്ന് സ്‌പീക്കര്‍ പറഞ്ഞിട്ടുണ്ടല്ലൊ. സ്‌പീക്കര്‍ അത് പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് അതിലാണ് വിശ്വാസമെന്നും കാനം പറഞ്ഞു.