തിരുവനന്തപുരം:അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ അതിരപ്പിള്ളി പദ്ധതി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പദ്ധതി എൽഡിഎഫിന്‍റെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലെന്നും കാനം പറഞ്ഞു. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ. പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.
അതിരപ്പിള്ളി പദ്ധതി; മന്ത്രി എം.എം മണിയെ തള്ളി കാനം രാജേന്ദ്രന്‍ - തിരുവനന്തപുരം
എൻ.ഒ.സി നൽകിയത് സ്വാഭാവിക നടപടി മാത്രമാണ്. വർഷങ്ങളായി ഇത് നടക്കുന്നുണ്ട്. ജനങ്ങളെ ദ്രോഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ല; അതിരപ്പിള്ളി പദ്ധതി തള്ളി കാനം
എൻ.ഒ.സി നൽകിയത് സ്വാഭാവിക നടപടി മാത്രമാണ്. വർഷങ്ങളായി ഇത് നടക്കുന്നുണ്ട്. ജനങ്ങളെ ദ്രോഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂ എന്ന് മന്ത്രി എം എം മണി അറിയിച്ചിരുന്നു. എം.എം മണിയുടെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു കാനം രാജേന്ദ്രൻ.
Last Updated : Jun 11, 2020, 12:28 PM IST