തിരുവനന്തപുരം :നികുതി വർധനവ് എൽഡിഎഫിന്‍റെ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നികുതി വർധനവിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ചുകൊണ്ടാണ് കാനത്തിന്‍റെ മറുപടി. ധനമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതോടെ നികുതി വർധനവ് പ്രാബല്യത്തിലായി. ഇപ്പോൾ നടക്കുന്നത് ജനകീയ സമരങ്ങളല്ല രാഷ്ട്രീയ സമരങ്ങളാണെന്നും കാനം പ്രതികരിച്ചു.
സംസ്ഥാന ബജറ്റിൽ ഉണ്ടായ നികുതി വർധനവിനെതിരെ സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനിടെ ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാല്‍ നികുതി വർധനവിനെ ന്യായീകരിക്കുകയും സമരങ്ങളെ പരിഹസിക്കുകയും ചെയ്‌തിരുന്നു. അതേസമയം നികുതി നയത്തിൽ മാറ്റം വരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നുമുണ്ട്.