കേരളം

kerala

ETV Bharat / state

കോടിയേരിയെ തള്ളി കാനം; തുടർ ഭരണത്തിന് ആരുടെയും സഹായം വേണ്ടെന്ന് കാനം രാജേന്ദ്രൻ - kerala congress conflict

ജോസിന്‍റെ സ്വാധീനം എന്താണെന്ന് പാല ഉപതെരഞ്ഞെടുപ്പിൽ തെളിയിച്ചതാണ്. അവർ വരുന്നതു കൊണ്ട് എൽഡിഎഫിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

കാനം രാജേന്ദ്രൻ  കോടിയേരി ബാലകൃഷ്ണൻ  സിപിഎം സംസ്ഥാന സെക്രട്ടറി  സിപിഐ സംസ്ഥാന സെക്രട്ടറി  കേരള കോൺഗ്രസ് തർക്കം  ജോസ് കെ മാണി ഇടതുമുന്നണി വാർത്ത  cpm state secretary  cpi state secretary  kanam rajendran  kodiyeri balakrishnan  kerala congress conflict  kerala congress jose k mani controversy
കോടിയേരിയെ തള്ളി കാനം; തുടർ ഭരണത്തിന് ആരുടെയും സഹായം വേണ്ടെന്ന് കാനം രാജേന്ദ്രൻ

By

Published : Jul 2, 2020, 6:42 PM IST

തിരുവനന്തപുരം: ജോസ്.കെ മാണിയെ പുകഴ്ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസിന്‍റെ സ്വാധീനം എന്താണെന്ന് പാല ഉപതെരഞ്ഞെടുപ്പിൽ തെളിയിച്ചതാണ്. അവർ വരുന്നതു കൊണ്ട് എൽഡിഎഫിന് ഒരു ഗുണവും ഉണ്ടാകില്ല. കേരള കോൺഗ്രസുമായുള്ളത് കുടുംബ തർക്കം അല്ല. നയപരമായ തർക്കമാണ്. സിപിഐ നേരത്തെയുള്ള അഭിപ്രായത്തിൽ നിന്ന് മാറേണ്ട ഭൗതിക സാഹചര്യം നിലവില്‍ ഇല്ല. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമ്പോൾ സിപിഐ അഭിപ്രായം അറിയിക്കും.

കോടിയേരിയെ തള്ളി കാനം; തുടർ ഭരണത്തിന് ആരുടെയും സഹായം വേണ്ടെന്ന് കാനം രാജേന്ദ്രൻ

കേരളത്തിൽ കേരള കോൺഗ്രസിന്‍റെ സഹായമില്ലാതെ എൽഡിഎഫിന് തുടർ ഭരണ സാധ്യതയുണ്ട്. അത് നശിപ്പിക്കരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ക്രൈസ്തവ വോട്ടുകൾ ആരുടെയും കൈയിൽ അല്ല. അത് എൽഡിഎഫിനും മറ്റ് ഏത് മുന്നണിക്കും കിട്ടും. അതിന്‍റെ കുത്തക ആവശ്യപ്പെടാൻ ആർക്കും കഴിയില്ലെന്നും കാനം പറഞ്ഞു.

ABOUT THE AUTHOR

...view details