തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ഇടതുമുന്നണി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ അധികാരമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നു. വിസിമാരെ പുറത്താക്കാൻ കൃത്യമായ നടപടി ക്രമങ്ങളുണ്ട്.
ഗവര്‍ണറെ പുറത്താക്കുന്നത് ആലോചിക്കുമെന്ന് കാനം രാജേന്ദ്രൻ - ഗവർണറിന്‍റെ നിലപാടിൽ പ്രതിഷേധം
വിസിമാരെ പുറത്താക്കാൻ കൃത്യമായ നടപടി ക്രമങ്ങളുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഗവർണർ പറയുന്ന ഭൂകമ്പം ഒന്നും സംഭവിക്കില്ല. ചാൻസലർക്ക് വേറെ നിയമമില്ല. നിയമം ലംഘിക്കുന്ന സാഹചര്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ നിയമിച്ചതാണ് വിസിമാരെ. അത് റിവ്യു ചെയ്യാൻ കോടതിക്കു മാത്രമാണ് അധികാരം. ഗവർണറുടെ നടപടി നിയമ പ്രശ്‌നമാണ്. സർക്കാർ ഗവർണറെ അവഗണിക്കുകയാണ്. രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്‌ദമുണ്ടാകു എന്ന് പ്രധാനമായും ഗവർണർ തിരിച്ചറിയണമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
സർക്കാർ ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.