കേരളം

kerala

ETV Bharat / state

പുതിയ വാക്സിന്‍ നയം കേന്ദ്രത്തിന്‍റെ യൂ ടേണെന്ന് കാനം രാജേന്ദ്രന്‍

സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എല്‍ഡിഎഫ്.

kanam rajendran against central govt's vaccine policy വാക്സിന്‍ നയം, കേന്ദ്രത്തിന്‍റെ യൂ ടേണ്‍: കാനം kanam rajendran on central govt vaccine policy kerala vaccine drive വാക്സിന്‍ നയത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം കാനം രാജേന്ദ്രന്‍
വാക്സിന്‍ നയം, കേന്ദ്രത്തിന്‍റെ യൂ ടേണ്‍: കാനം

By

Published : Apr 28, 2021, 10:48 PM IST

Updated : Apr 28, 2021, 10:58 PM IST

തിരുവനന്തപുരം: സാർവത്രിക സൗജന്യ വാക്സിൻ നയത്തിൽ നിന്നുള്ള യൂ ടേൺ ആണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വാക്സിനേഷൻ സൗജന്യമാക്കണം. എല്ലാത്തരം വാക്സിനുകൾക്കും വില കൊടുക്കേണ്ടിവന്നാൽ സമൂഹത്തിന്‍റെ സ്ഥിതി എന്താകുമെന്നും കാനം ചോദിച്ചു.

പുതിയ വാക്സിന്‍ നയം കേന്ദ്രത്തിന്‍റെ യൂ ടേണെന്ന് കാനം രാജേന്ദ്രന്‍

സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രനയത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിൽ സിപിഐ നേതാക്കൾ പങ്കെടുത്തു. പാർട്ടി സംസ്ഥാന കൗൺസിൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ കെ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Apr 28, 2021, 10:58 PM IST

ABOUT THE AUTHOR

...view details