തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കാർട്ടൂൺ വിവാദത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലനെ തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇതിന്‍റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാൻ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം പറഞ്ഞു. സിനിമാ അവാർഡ് പ്രഖ്യാപിച്ചിട്ട് വിവാദമുണ്ടായാൽ മാറ്റിപ്പറയുമോയെന്നും കാനം ചോദിച്ചു.
കാർട്ടൂൺ വിവാദം; എ കെ ബാലനെ തള്ളി കാനം - പൊലീസ് മജിസ്റ്റീരിയൽ വിഷയം
ലളിതകലാ അക്കാദമിയുടെ അവാർഡിന് അർഹമായ കാർട്ടൂൺ ക്രൈസ്തവ മതചിഹ്നത്തെ അവഹേളിക്കുന്നതെന്ന വിവാദത്തിന് പിന്നാലെയാണ് കാനത്തിന്‍റെ പ്രതികരണം
കാർട്ടൂൺ വിവാദത്തിൽ പ്രതികരിച്ച് കാനം
കമ്മിഷണറേറ്റിന്‍റെ കാര്യത്തിൽ എൽഡിഎഫിൽ തർക്കമില്ല. എന്നാൽ പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും ഇതിനെ എതിർത്തതാണ്. സിപിഎമ്മുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Jun 13, 2019, 10:29 PM IST