തിരുവനന്തപുരം: സംവിധായകൻ കമൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര അക്കാദമി ഒരു സർക്കാർ സ്ഥാപനമാണെന്നും അതിനാൽ ഇവിടെ രാഷ്‌ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും കമൽ നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കമൽ ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണം: രമേശ് ചെന്നിത്തല - thiruvananthapuram
കമൽ നടത്തിയ പ്രസ്‌താവന പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമൽ ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണം: രമേശ് ചെന്നിത്തല
സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാൽ കമൽ ചെയർമാൻ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം ആരോപിച്ചു. കമൽ ചെയർമാനായിരുന്ന കാലത്ത് ചലച്ചിത്ര അക്കാദമിയിൽ നടന്ന എല്ലാ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ അന്വേഷിക്കണമെന്നും പ്രതിക്ഷ നേതാവ് ആവശ്യപ്പെട്ടു.
Last Updated : Jan 14, 2021, 1:14 PM IST