തിരുവനന്തപുരം :കല്ലറ തണ്ണിയത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശി അനന്തകൃഷ്ണന്‍(24) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ വിഷ്ണുരാജിന്‍റെ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ട് വിഷ്ണുരാജ് ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - കല്ലറ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കല്ലറ സ്വദേശി അനന്തകൃഷ്ണന്‍(24) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ വിഷ്ണുരാജ് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ALSO READ: വഴിയാത്രക്കാരിയുടെ രണ്ടുലക്ഷവും ഫോണുകളും കവര്‍ന്ന കേസ് : രണ്ടുപേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ വിഷ്ണുരാജ് നേരത്തേ അറസ്റ്റിലായതായി എക്‌സൈസ് സംഘം അറിയിച്ചു. കല്ലറ, പാങ്ങോട്, ഭരതന്നൂര്‍ മേഖലകളില്‍ കഞ്ചാവ് പൊതികളാക്കി വില്‍ക്കുന്ന സംഘത്തിലെ അംഗമാണ് അനന്തകൃഷ്ണനും വിഷ്ണുവുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.
TAGGED:
തിരുവനന്തപുരം കഞ്ചാവ്