തിരുവനന്തപുരം:കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്‍റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതൽ ശ്യാമളയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്‍റെ ഭർതൃമാതാവ് മരിച്ച നിലയിൽ - kallambalam
തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
![ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്‍റെ ഭർതൃമാതാവ് മരിച്ച നിലയിൽ Death നവവധുവിന്‍റെ ഭർതൃമാതാവ് മരിച്ച നിലയിൽ തിരുവനന്തപുരം mystery death kallambalam ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10382750-144-10382750-1611633392970.jpg)
ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്‍റെ ഭർതൃമാതാവ് മരിച്ച നിലയിൽ
കഴിഞ്ഞ മാസം 15നാണ് ആതിരയെ (24) കുളിമുറിയിൽ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
Last Updated : Jan 26, 2021, 11:57 AM IST