തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. അജികുമാറിനെ കൊലപ്പെടുത്തിയ പ്രതി ബിനു രാജ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി. അജികുമാറിന്‍റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ അറസ്റ്റ് ഭയന്നാണ് പ്രതി ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന.
കഴിഞ്ഞ ജനുവരി 31ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഞാറാഴ്‌ച ഉച്ചയോടെ 20ഓളം സുഹൃത്തുക്കൾ കൊല്ലപ്പെട്ട അജികുമാറിന്‍റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഭാര്യയുമായി പിണങ്ങിയ ഇയാൾ ഒറ്റയക്കാണ് മുല്ലൂർക്കോടത്തെ വീട്ടിൽ താമസിച്ചിരുന്നത്.
വൈകിട്ടോടെ ഭൂരിഭാഗം സുഹൃത്തുക്കളും പിരിഞ്ഞു പോയി. എന്നാൽ പ്രതികളായ ബിനു രാജ്, സജീഷ് ഉൾപ്പടെയുള്ളവർ രാത്രിയിലും വീട്ടിലുണ്ടായിരുന്നു. പിന്നീടുണ്ടായ തർക്കത്തിലാണ് പ്രതി അജികുമാറിനെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതും. ഇവർ തമ്മിൽ 10 വർഷം മുമ്പുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്.