തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വില്‍സണ്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഭവദിവസം ഉച്ചയ്ക്ക് ശേഷം 2.10നും രാത്രി 8.50നും ഇവര്‍ നെയ്യാറ്റിന്‍കരയിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഉച്ചയ്ക്ക് 2.10നും രാത്രി 8.50 നും ഇടയില്‍ കൊലയാളികള്‍ നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലും ഉണ്ടായിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതു കണക്കിലെടുത്ത് നെയ്യാറ്റിന്‍കര, പാറശാല, കളിയിക്കാവിള എന്നിവിടങ്ങളിലെ മുഴുവന്‍ ടവറുകളിലും നടന്ന ഫോണ്‍ വിളിയുടെ വിശാംദംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് നീക്കമാരംഭിച്ചു. ഇതിലൂടെ ഇവര്‍ ആരെയൊക്കെ കണ്ടു എവിടെയെല്ലാം തങ്ങി തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം. സംഭവദിവസം രാത്രി 9.18ന് ഇവര്‍ കളിയിക്കാവിള ചെക്ക് പോസ്റ്റിനു മുന്നിലൂടെ നടന്നു പോകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ നേരത്തേ ലഭിച്ചിരുന്നു. അതേ ദിവസം രാത്രി 8.30ന് കൊലയാളികള്‍ നെയ്യാറ്റിന്‍കര ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഡിപ്പോ ജംഗ്ഷനിലേക്കു നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും നേരത്തെ ലഭിച്ചിരുന്നു.
കളിയിക്കാവിള കൊലപാതകം; കൂടുതല്‍ സി.സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കഴിഞ്ഞ എട്ടാം തീയതി രാത്രി 9.22നാണ് എസ്.ഐ വെടിയേറ്റു മരിക്കുന്നത്. ഇതിന്‍റെ സി.സി ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല. എന്നാല്‍ 9.18ന് ഇവര്‍ ചെക്ക്പോസ്റ്റിനു മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2.10 നു ശേഷം 8.30നുള്ള ദൃശ്യമാണ് ലഭിച്ചത്. ഇതിനിടയിലുള്ള ദൃശ്യങ്ങള്‍ ലഭ്യമല്ല. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പ്രതികള്‍ കൈവീശിയാണ് നടന്നു പോകുന്നതെങ്കില്‍ രാത്രി 8.40ന് ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഡിപ്പോ ജംഗ്ഷനിലേക്കു നടന്നു പോകുമ്പോള്‍ ഇവരുടെ കൈവശം ബാഗുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ക്ക് എവിടെ നിന്നു ബാഗ് ലഭിച്ചു എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ എട്ടിന് രാത്രി 9.22നാണ് എസ്.ഐ വെടിയേറ്റു മരിക്കുന്നത്. ഇതിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല. എന്നാല്‍ 9.18ന് ഇവര്‍ ചെക്ക്പോസ്റ്റിനു മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നാണ് ഇവര്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയതെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള സി.സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല. 8.51ന് പ്രതികൾ നെയ്യാറ്റിന്‍കരയിലേക്ക് ഓട്ടോയിലാണ് യാത്ര ചെയ്‌തത്. ഈ ഓട്ടോ ഡ്രൈവറില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു.