തിരുവനന്തപുരം:കഠിനംകുളത്ത് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തും. യുവതി കുട്ടിയുടെ മുന്നില്‍ പീഡിപ്പിച്ചതിനാണ് പോക്‌സോ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുന്നത്. അഞ്ച് വയസുള്ള കുഞ്ഞിന് മുന്നില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാവും തുടർ നടപടി.
തലസ്ഥാനത്തെ കൂട്ട പീഡനം; പ്രതികൾക്കെതിരെ പോക്‌സോ ചുമത്തും
യുവതിയുടെ അഞ്ച് വയസുള്ള കുഞ്ഞിന്‍റെ മുന്നില്‍ വച്ച് പീഡിപ്പിച്ചതിനാണ് നടപടി.
കഠിനംകുളം പീഡനം; പ്രതികൾക്ക എതിരെ പോക്‌സോ ചുമത്തും
സംഭവത്തില്‍ യുവതിയുടെ മൂത്ത കുട്ടിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പീഡനത്തിന് ശേഷം വീട്ടിൽ എത്തിയ ഭർത്താവ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മർദിച്ചതായും യുവതി മൊഴി നൽകി. അഞ്ച് വയസുകാരനായ മകനും മർദനമേറ്റതായി പരാതിയുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
Last Updated : Jun 5, 2020, 2:09 PM IST