തിരുവനന്തപുരം:കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ പ്രധാന പ്രതികളിലൊരാളായ നൗഫൽ പിടിയിൽ. പള്ളിപ്പുറം സ്വദേശിയായ നൗഫൽ യുവതിയെ ഓട്ടോയിൽ കയറ്റി കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ആളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി.
കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
സംഭവത്തിനുശേഷം ഒളിവിൽ പോയ നൗഫല്‍ ചാന്നാങ്കരയിലുള്ള വീട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കഠിനംകുളം പൊലീസ് പിടികൂടിയത്
കഴിഞ്ഞ ദിവസം ആറു പ്രതികളെ പിടികൂടി പൊലീസ് റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ നൗഫല്‍ ചാന്നാങ്കരയിലുള്ള വീട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കഠിനംകുളം പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം, ഇന്നലെ റിമാന്‍റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു