തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസില്‍ കേസ് ഡയറി വിളിപ്പിച്ച് ഐജി ഹർഷിത അട്ടല്ലൂരി. കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ വിശദമായി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിക്കുന്നത്.
കടയ്ക്കാവൂർ പോക്സോ കേസ്; കേസ് ഡയറി വിളിപ്പിച്ച് ഐജി ഹർഷിത അട്ടല്ലൂരി - pocso case diary
കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ വിശദമായി അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിക്കുന്നത്
കടയ്ക്കാവൂർ പോക്സോ കേസ് ഡയറി വിളിപ്പിച്ച് ഐജി ഹർഷിത അട്ടല്ലൂരി
കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തി ഇന്നലെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന വിവരമാണ് ഉന്നതവൃത്തങ്ങൾ നൽകുന്നത്. അതേസമയം കേസ് ഡയറിയും അനുബന്ധരേഖകളും പരിശോധിച്ചശേഷമാകും റിപ്പോർട്ട് നൽകുക. കേസിൽ പ്രതി ചേർക്കപ്പെട്ട യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകും.