കേരളം

kerala

ETV Bharat / state

കടയ്ക്കാവൂർ കുമാർ വധക്കേസ്‌; 24 വർഷത്തിന് ശേഷവും ഒന്നാം പ്രതിക്ക് ജാമ്യം ഇല്ല

1997 മാർച്ചില്‍ കടയ്ക്കാവൂർ സ്വദേശി മണിക്കുട്ടൻ എന്ന കുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 24 വർഷത്തിന് ശേഷവും ജാമ്യം ഇല്ല. ആറ്റിങ്ങൽ അയ്യപ്പൻ എന്ന ബിജുവിൻ്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. Kadakkavoor Kumar Murder Case| Attingal Ayyappan

കടയ്ക്കാവൂർ കുമാർ വധക്കേസ്‌  പിടികിട്ടാപ്പുള്ളി ആറ്റിങ്ങൽ അയ്യപ്പൻ  Kadakkavoor Kumar Murder Case  Attingal Ayyappan
കടയ്ക്കാവൂർ കുമാർ വധക്കേസ്‌; 24 വർഷത്തിന് ശേഷവും ഒന്നാം പ്രതിക്ക് ജാമ്യം ഇല്ല

By

Published : Nov 26, 2021, 10:35 PM IST

തിരുവനന്തപുരം:​ Kadakkavoor Kumar Murder Case കടയ്ക്കാവൂർ കുമാർ വധക്കേസിലെ പ്രതിക്ക് 24 വർഷത്തിന് ശേഷവും ജാമ്യം ഇല്ല. ഇരുപത് വർഷത്തിലധികം കേരള പൊലീസിനെ വെട്ടിച്ച പിടികിട്ടാപ്പുള്ളി Attingal Ayyappan ആറ്റിങ്ങൽ അയ്യപ്പൻ എന്ന ബിജുവിൻ്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. 20 വർഷത്തിലധികമായി കോടതിയിൽ ഹാജരാക്കാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

24 വർഷം മുൻപ് നടത്തിയ കൊലക്കേസിൽ വിചാരണയ്ക്ക് മുൻപ് പ്രതിക്ക് ജാമ്യം അനുവദിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകും എന്ന പ്രോസിക്യൂഷൻ വാദം, പ്രതിയുടെ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് കോടതി ജാമ്യം തള്ളിയത്. ഇതോടെ ഇയാള്‍ ഈ കേസിൽ റിമാൻഡ് പ്രതിയായി വിചാരണ നേരിടണം. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

ALSO READ:Kasargod Ragging: ഉപ്പള റാഗിങ്ങ്: 9 വിദ്യാർഥികൾക്കെതിരെ കേസ്

1997 മാർച്ച് മാസത്തിലാണ് കടയ്ക്കാവൂർ സ്വദേശി മണിക്കുട്ടൻ എന്ന കുമാറിനെ ആറ്റിങ്ങൽ അയ്യപ്പൻ്റെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തുന്നത്. അയ്യപ്പനെ റോഡിൽ വച്ച്‌ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു മരണപ്പെട്ട കുമാർ. ഈ കേസിൽ കുമാറിനെ കോടതി വെറുതെ വിട്ടതിലുള്ള വിരോധത്തിലാണ്‌ അയ്യപ്പൻ കുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കേസ്.

2021 ഫെബ്രുവരി 28 നാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് ഇയാളെ പിടികൂടുന്നത്. ജില്ലയിലുള്ള മറ്റ് കോടതികൾ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ കേസിൽ മൂന്നാം തവണയും ജില്ലാ കോടതി പ്രതിയുടെ ജാമ്യം തള്ളുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ ഹാജരായി.

ABOUT THE AUTHOR

...view details