തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. പ്രോസിക്യൂഷൻ ആരോപണങ്ങൾ നിക്ഷേധിക്കാൻ കഴിയില്ല എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍റെ കേസ് വിശ്വസനീയമാണെന്നും ഈ അവസരത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കും എന്നും കോടതി നിരീക്ഷിച്ചു.
കടയ്‌ക്കാവൂർ പീഡന കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി - തിരുവനന്തപുരം
തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.
കടയ്‌ക്കാവൂർ പീഡന കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി
2017 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകന്‍റെ പരാതിയിലാണ് കടയ്‌ക്കാവൂർ പൊലീസ് അമ്മയെ 2020 ഡിസംബർ 28 ന് അറസ്‌റ്റ് ചെയ്‌തത്.