തിരുവനന്തപുരം:മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്ന അഴിഞ്ഞാട്ടങ്ങളാണ് തലസ്ഥാനത്ത് വന്‍ രോഗ വ്യാപനത്തിന് വഴിയൊരുക്കിയത്. തലസ്ഥാനത്തിന്‍റെ കൊവിഡ് കണക്ക് ആയിരത്തോടടുക്കുകയാണ്. ഒരു മര്യാദയും അച്ചടക്കവും പാലിക്കാതെ എത്ര വ്യാപിപ്പിക്കാന്‍ സാധിക്കുമോ അത്രയും വ്യാപിക്കട്ടെ എന്ന മനോഭാവത്തിലാണ് പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം.
സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ - oppositions protests
ഒരു മര്യാദയും അച്ചടക്കവും പാലിക്കാതെ കൊവിഡ് എത്ര വ്യാപിപ്പിക്കാന്‍ സാധിക്കുമോ അത്രയും വ്യാപിക്കട്ടെ എന്ന മനോഭാവത്തിലാണ് പ്രതിപക്ഷത്തിന്‍റെ പെരുമാറ്റമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
![സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ kadakampilly surendran aganist oppostion protests kadakampilly surendran aganist protests oppositions protests kadakampilly surebdran on protets](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8856504-1036-8856504-1600495603110.jpg)
സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍
രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആശുപത്രി സംവിധാനങ്ങള്‍ മതിയാകാതെ വരുമെന്നും ഇതിലൂടെ അവരെ മരണത്തിലേക്ക് തള്ളി വിടേണ്ടിവരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതുക്കിയ അത്യാഹിത വിഭാഗത്തിന്‍റെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കടകംപള്ളി.
TAGGED:
oppositions protests