തലസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമെന്ന് കടകംപള്ളി സുരേന്ദ്രൻ - തിരുവനന്തപുരം
കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം ശക്തമാക്കാനും രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവ് അനുവദിക്കാനും ധാരണ
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോക്ക് ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം ശക്തമാക്കാനും രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവ് അനുവദിക്കാനും യോഗത്തില്‍ ധാരണയായി. എന്തൊക്കെ ഇളവുകൾ നല്‍കണമെന്നത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിക്കും. തീരപ്രദേശങ്ങളിൽ കൊവിഡ് രോഗികള്‍ കുറഞ്ഞെങ്കിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.