ക്രിമിനൽ സ്വഭാവമുള്ളവർ എസ്എഫ്ഐയിൽ ചേർന്നു- കടകംപള്ളി സുരേന്ദ്രൻ - tourism and devaswom minister of kerala
പ്രതിസന്ധികൾ പരിശോധിച്ച് മുന്നോട്ട് പോകാൻ എസ്എഫ്ഐക്ക് കഴിയണമെന്ന് കടകംപള്ളി സുരേന്ദ്രൻ.
ക്രിമിനൽ സ്വഭാവമുള്ളവർ എസ്എഫ്ഐയിൽ ചേർന്നു- കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ക്രിമിനൽ സ്വഭാവമുള്ള ചിലർ എസ്എഫ്ഐയിൽ വന്നു ചേർന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തരക്കാർ നേതൃത്വത്തിൽ എത്തിയത് സംബന്ധിച്ച പരിശോധന ആവശ്യമായിരുന്നു. അത്തരം പരിശോധനകൾ ഇല്ലാത്തതിന്‍റെ ദുരന്തമാണ് എസ്എഫ്ഐ ഇപ്പോൾ നേരിടുന്ന പ്രശ്‌നം. ഇത്തരത്തിലുള്ള പ്രതിസന്ധികൾ പരിശോധിച്ച് മുന്നോട്ട് പോകാൻ എസ്എഫ്ഐക്ക് കഴിയണമെന്നും ഇതിന്‍റെ പേരിൽ എസ്എഫ്ഐയെ തകർക്കാൻ കഴിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.