തിരുവനന്തപുരം:ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മകന്‍റെ വിവാഹത്തിന് അതിഥികള്‍ പങ്കെടുക്കേണ്ടതില്ലെന്നും പകരം ആശംസകള്‍ മാത്രം മതിയെന്നും അഭ്യര്‍ഥിച്ചുള്ള ക്ഷണക്കത്ത് തയ്യാറാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെയ് 29ന് നിശ്ചയിച്ചിട്ടുള്ള തന്‍റെ ഇളയ മകന്‍ അനൂപിന്‍റെ വിവാഹ ചടങ്ങിനാണ് അതിഥികളുടെ ''അസാന്നിധ്യത്തില്‍ ആശംസ മതിയെന്ന് ക്ഷണക്കത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.
മകന്‍റെ വിവാഹത്തിന് അതിഥികള്‍ വേണ്ട ആശംസ മതിയെന്ന് കടകംപള്ളി സുരേന്ദ്രന്‍ - അതിഥികള്‍ വേണ്ട
മെയ് 29ന് നിശ്ചയിച്ചിട്ടുള്ള തന്‍റെ ഇളയ മകന്‍ അനൂപിന്‍റെ വിവാഹ ചടങ്ങിനാണ് അതിഥികളുടെ ''അസാന്നിധ്യത്തില്‍ ആശംസ മതിയെന്ന് ക്ഷണക്കത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.
wedding invitation Kadakampally Surendran Kadakampally Surendran son കടകംപള്ളി സുരേന്ദ്രന്‍ മകന്‍റ വിവാഹം അതിഥികള്‍ വേണ്ട ആശംസ മതിയെന്ന് കടകംപള്ളി
മകന്‍റെ വിവാഹ ചടങ്ങ് മെയ് 29ന് നേരത്തേ നിശ്ചയിച്ചതാണ്. ബന്ധുമിത്രാദികളുടെയും സഖാക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്താനായിരുന്നു ആഗ്രഹം. കൊവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ അതിന് സാധിക്കില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നിശ്ചയിച്ച തിയ്യതിയില്‍ വധുഗ്രഹത്തില്‍ നടത്തുകയാണെന്നും കത്തില്‍ പറയുന്നു. കൊല്ലം കഴ്‌സണ്‍ നഗര്‍ കച്ചേരി വാര്‍ഡ് ശങ്കര വിലാസത്തില്‍ രമേശ് ബാബുവിന്‍റേയും ഗീതയുടെയും മകള്‍ ഗീതുവാണ് കടകംപള്ളിയുടെ മകന്‍റെ പ്രതിശ്രുത വധു.