തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിർന്‍റെ ക്ഷേമ പെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളിലെത്തിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമ പെന്‍ഷന്‍ വിതരണം നടത്താനാണ് നിർദേശം. കൊവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ഹോം ക്വാറന്‍റൈയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍റെ നേതൃത്വത്തില്‍ അതാത് പ്രദേശത്തെ നീതി സ്റ്റോറുകള്‍ മുഖാന്തരം അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.
ക്ഷേമ പെൻഷൻ മാർച്ച് 31നകം വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - covid 19 updates
കൊവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ തുടര്‍ന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കും. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ വായ്പകാര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വ്വം കാലങ്ങളായി വായ്‌പ തിരിച്ചടയ്ക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്‌പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി.