കേരളം

kerala

ETV Bharat / state

ശബരിമല യുവതീപ്രവേശനം; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കടകംപള്ളി - sabarimala women enrty

ഇന്നത്തെ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിലെ വസ്‌തുതകൾ പരിശോധിച്ചുള്ള തീരുമാനമാണ് സർക്കാർ എടുത്തതെന്നും സുപ്രീം കോടതി വിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കടകംപള്ളി സുരേന്ദ്രന്‍.

ശബരിമല യുവതീപ്രവേശനം: വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

By

Published : Nov 16, 2019, 11:56 AM IST

Updated : Nov 16, 2019, 12:11 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം ഇപ്പോൾ വേണ്ടെന്ന സർക്കാർ നിലപാട് നവോത്ഥാന മുന്നേറ്റങ്ങൾക്കുള്ള തിരിച്ചടിയെന്ന വിമർശനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ വിമർശനങ്ങളെയും സർക്കാർ സ്വാഗതം ചെയ്യുന്നു. നവോത്ഥാന സമിതിക്ക് മാത്രമല്ല, ആര്‍ക്കും സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാം. വിമര്‍ശനങ്ങളെ ഉൾക്കൊള്ളുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.

ശബരിമല യുവതീപ്രവേശനം; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കടകംപള്ളി

ഇന്നത്തെ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിലെ വസ്‌തുതകൾ പരിശോധിച്ചുള്ള തീരുമാനമാണ് സർക്കാർ എടുത്തത്. എല്ലാവർക്കും അതിനെ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. സുപ്രീം കോടതി വിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Last Updated : Nov 16, 2019, 12:11 PM IST

ABOUT THE AUTHOR

...view details