തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മണ്ണ് വാരി തിന്ന കുട്ടികളുടെ അമ്മയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപമാനിച്ചെന്ന ആരോപണം ഷാനിമോൾ ഉസ്മാനാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ താൻ സ്‌ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പ്രസംഗത്തിന് കൊഴുപ്പു കിട്ടാൻ വേണ്ടിയാണ് ഷാനിമോൾ ഉസ്മാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ - Kadakampally Surendran
തിരുവനന്തപുരത്ത് മണ്ണ് വാരി തിന്ന കുട്ടികളുടെ അമ്മയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപമാനിച്ചെന്ന ആരോപണം ഷാനിമോൾ ഉസ്‌മാനാണ് സഭയില്‍ ഉന്നയിച്ചത്
![സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രൻ ഷാനിമോൾ ഉസ്‌മാൻ സ്‌ത്രീത്വത്തെ അപമാനിച്ചു Kadakampally Surendran shanimol usman](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6295082-thumbnail-3x2-jk.jpg)
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പ്രതിപക്ഷാരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പ്രതിപക്ഷാരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നുള്ള ആരോപണം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ടി.വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ഷാനിമോൾ ഉസ്മാൻ കടകംപള്ളിക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും മന്ത്രി മറുപടി നൽകിയിരുന്നില്ല.