കേരളം

kerala

ETV Bharat / state

ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തള്ളി കടകംപള്ളി സുരേന്ദ്രൻ

റെയ്‌ഡ് നടത്തുന്നത് വകുപ്പുമന്ത്രിയെ അറിയിച്ചിട്ട് വേണമെന്നില്ലെന്നും വിജിലൻസ് സ്വതന്ത്രമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

kadakampally surendran against thomas issac  kadakampally surendran  thomas issac  ധനമന്ത്രി തോമസ് ഐസക്  കടകംപള്ളി സുരേന്ദ്രൻ  വിജിലൻസ് റെയ്ഡ്
ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തള്ളി കടകംപള്ളി സുരേന്ദ്രൻ

By

Published : Dec 1, 2020, 3:23 PM IST

Updated : Dec 1, 2020, 4:01 PM IST

തിരുവനന്തപുരം: വിജിലൻസ് റെയ്‌ഡിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റെയ്‌ഡ് നടത്തുന്നത് വകുപ്പുമന്ത്രിയെ അറിയിച്ചിട്ട് വേണമെന്നില്ല. മുഖ്യമന്ത്രി വിശദീകരിച്ചതോടെ ധനമന്ത്രി തോമസ് ഐസക്കിനും സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദനും കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാവും. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. വിജിലൻസ് സ്വതന്ത്രമായാണ് പരിശോധന നടത്തുന്നത്. ആരുടെയെങ്കിലും നിർദേശപ്രകാരമല്ലെന്നും കടകംപള്ളി പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തള്ളി കടകംപള്ളി സുരേന്ദ്രൻ

പ്രകടനപത്രികയിൽ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ നിറവേറ്റിയാണ് സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിലെ സമൂഹം സംതൃപ്‌തമാണെന്ന യാഥാർഥ്യം പ്രതിപക്ഷത്തിന് ഉൾക്കൊള്ളാനാവുന്നില്ല. അധികാരം കിട്ടിയില്ലെങ്കിൽ നശിച്ചുപോകുമെന്ന ഭയം കോൺഗ്രസിന്‍റെ ഉറക്കം കെടുത്തുകയാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി കേരളത്തെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ കോൺഗ്രസ് അതിന് വെള്ളവും വളവും നൽകുന്നു. നിപ്പയും പ്രളയവും അടക്കമുള്ള ദുരന്തങ്ങൾ അതിജീവിച്ച കേരളം യുഡിഎഫ് എന്ന ദുരന്തത്തെയും അതിജീവിക്കും. ശബരിമല തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. അതേസമയം ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Dec 1, 2020, 4:01 PM IST

ABOUT THE AUTHOR

...view details