കേരളം

kerala

ETV Bharat / state

മകരവിളക്കിന് ഓൺലൈൻ ദർശന സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി

മണ്ഡല മകരവിളക്ക് ദിനങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ശബരിമലയിൽ 5,000 പേർക്ക് വരെ ദർശനത്തിന് അവസരമൊരുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

kadakampally surendran about sabarimala makaravilakk  മകരവിളക്കിന് ഓൺലൈൻ ദർശന സാധ്യത  ശബരിമല മകരവിളക്ക് ദർശനം  sabarimala makaravilakk latest news  ശബരിമല ദർശനം
ദേവസ്വം മന്ത്രി

By

Published : Oct 6, 2020, 3:09 PM IST

Updated : Oct 6, 2020, 3:17 PM IST

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഓൺലൈൻ ദർശനത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിമാരുമായി ആലോചിച്ച ശേഷമാകും തീരുമാനമെടുക്കുക. വെർച്വൽ ക്യൂ വഴിയുള്ള തീർഥാടകരുടെ എണ്ണം പ്രതിദിനം 1,000 ആയി നിജപ്പെടുത്തും. ഞായറാഴ്‌ച 2,000 പേർക്കും ദർശനം അനുവദിക്കും. മണ്ഡല മകരവിളക്ക് ദിനങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി 5,000 പേർക്ക് വരെ ദർശനത്തിന് അവസരമൊരുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മകരവിളക്കിന് ഓൺലൈൻ ദർശന സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി

പുല്ലുമേട്, എരുമേലി തുടങ്ങിയ കാനനപാതകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. പമ്പയിലൂടെ മാത്രമേ തീർഥാടകർക്ക് പ്രവേശനം ഉണ്ടാകുകയുള്ളൂ. എൻട്രി പോയിൻ്റായ നിലയ്ക്കലിൽ തീർഥാടകർ സ്വന്തം ചെലവിൽ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാകണം. എല്ലാ തീർഥാടകരും സർക്കാരിന്‍റെ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. സന്നിധാനത്തും പമ്പയിലും തീർഥാടകരെ തങ്ങാൻ അനുവദിക്കില്ല. നെയ്യഭിഷേകത്തിന് ശേഷം പ്രത്യേക കൗണ്ടറുകൾ വഴി നെയ്യ് വാങ്ങാനാകും. മണ്ഡലകാലത്തെ തീർഥാടന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്‌ധ സമിതിയാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നാകും ശുപാർശകളിൽ അന്തിമ തീരുമാനമെടുക്കുക.

Last Updated : Oct 6, 2020, 3:17 PM IST

ABOUT THE AUTHOR

...view details