കേരളം

kerala

ETV Bharat / state

ബുറെവി; ഏത് പ്രതിസന്ധിയേയും നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - thiruvananthapuram

ബുറെവി ജാഗ്രത മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതയിൽ യോഗം ചേർന്നു. ആവശ്യമെങ്കിൽ നാവിക വ്യോമ സേനയുടെ സഹായം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

KADAKAMPALLY_PRESS_MEET_  ബുറെവി  burevi cyclone  kerala alert  burevi cyclone  thiruvananthapuram  burevi alert
ബുറെവി; ഏത് പ്രതിസന്ധിയേയും നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Dec 3, 2020, 3:45 PM IST

Updated : Dec 3, 2020, 4:12 PM IST

തിരുവനന്തപുരം: ബുറെവി ജാഗ്രത മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതയിൽ യോഗം ചേർന്നു. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് മുതൽ മഴ തുടങ്ങിയേക്കുമെന്ന് യോഗം വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം അതിർത്തിയിലൂടെ അതിതീവ്ര ന്യൂനമർദ്ദം കടന്നു പോകുമെന്നാണ് കരുതുന്നതെന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഏത് പ്രതിസന്ധിയേയും നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ബുറെവി; ഏത് പ്രതിസന്ധിയേയും നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പൊൻമുടിയിലെ തോട്ടം തൊഴിലാളികളെ കെ എസ് ആർ ടി സി യിൽ വിതുരയിലേക്ക് മാറ്റി പാർപ്പിക്കും. എൻ ഡി ആർ എഫിന്‍റെ 20 പേരടങ്ങുന്ന സംഘം ജില്ലയിലുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിലവിൽ ആശങ്കാജനകമല്ലെന്ന് മന്ത്രി പറഞ്ഞു. നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും. ആവശ്യമെങ്കിൽ നാവിക വ്യോമ സേനയുടെ സഹായം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ആശുപത്രികളും 24 മണിക്കൂർ പ്രവർത്തന സജ്ജമാണ്. വലിയ ഭയാശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം അതിർത്തിയിലെത്തുമ്പോൾ കാറ്റിന്‍റെ വേഗത 55-60 കി.മി ആയി കുറയുമെന്നാണ് നിലവിൽ കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്. നാളെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അത്യാവശ്യ സന്ദർഭത്തിൽ എയർ ലിഫ്റ്റിങ്ങിനു വേണ്ടിയുള്ള സജ്ജീകരണങ്ങളും തയ്യാറാണെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Last Updated : Dec 3, 2020, 4:12 PM IST

ABOUT THE AUTHOR

...view details