സേലത്ത് പോയ മാരായമുട്ടം സ്വദേശിക്ക് കൊവിഡ് - കെഎസ്ഇബി മീറ്റർ റീഡർ കൊവിഡ്
ഇയാൾ കെഎസ്ഇബി മീറ്റർ റീഡറാണ്. ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിൽ ജാഗ്രതയും പരിശോധനയും നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സുരേന്ദ്രൻ
തിരുവനന്തപുരം: ജോലിക്കായി സേലത്ത് പോയ മാരായമുട്ടം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇയാൾ കെഎസ്ഇബി മീറ്റർ റീഡർ ആണ്. പുതിയ ജോലിയിൽ പ്രവേശിക്കാനാണ് സേലത്ത് എത്തിയത്. അവിടെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മാരായമുട്ടം ഉൾപ്പടെ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിൽ ജാഗ്രതയും പരിശോധനയും നടത്തുമെന്ന് മന്ത്രി പറഞ്ഞു.