തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എ.എം മുഹമ്മദ് അഷറഫ് നൽകിയ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ വിധി തിങ്കളാഴ്ച പറയും.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; വിടുതൽ ഹർജിയിൽ തിങ്കളാഴ്ച വിധി - Thiruvananthapuram Special CBI Court
മൂന്ന് പ്രതികളാണ് കേസിലുള്ളത്
![കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; വിടുതൽ ഹർജിയിൽ തിങ്കളാഴ്ച വിധി കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി വിടുതൽ ഹർജി kadakampally land fraud case Arguments were completed തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി Thiruvananthapuram Special CBI Court CBI Court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10865790-592-10865790-1614844361105.jpg)
വ്യാജ തണ്ട പേരിൽ പ്രമാണങ്ങൾ നിർമിച്ച് ഭൂമി തട്ടിയെടുക്കാൻ ഒന്നാം പ്രതി ഉൾപ്പടെയുള്ള പ്രതികൾ ശ്രമിച്ചിരുന്നു. ഇത് കാരണം പ്രതിയുടെ വിടുതൽ ഹർജി അനുവദിച്ചാൽ അത് കേസിനെ ബാധിക്കുമെന്ന് സിബിഐ വാദിച്ചു. എന്നാൽ തനിക്ക് അവകാശപ്പെട്ട വസ്‌തുവിൽ മാത്രമാണ് വിൽപന നടത്തിയിട്ടുള്ളൂയെന്നും താൻ നിയമ പരമായ കാര്യം മാത്രമേ ചെയ്‌തിട്ടുള്ളൂയെന്നും പ്രതിപക്ഷം സിബിഐക്ക് മറുപടി നൽകി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വ്യാജ തണ്ട പേരിൽ പ്രമാണങ്ങൾ നിർമിച്ച് ഇരുപതോളം അധാരങ്ങൾ ഉണ്ടാക്കി 44.5 ഏക്കർ ഭൂമി തട്ടിയെടുത്തുവെന്നാണ് സിബിഐ കേസ്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സിബിഐ 2017 ജൂൺ ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുൻ വില്ലേജ് ഓഫിസർ, ആധാര എഴുത്തുകാരൻ എന്നിവർ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.