കേരളം

kerala

ETV Bharat / state

ശബരിമല സ്ത്രീ പ്രവേശനം; അനുമതി തേടി കേസ് നല്‍കിയത് ബിജെപി വക്താവെന്ന് കടകംപള്ളി - prerana kumari

ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാ കുമാരിയുടെ വിവരങ്ങളാണ് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്

ഫയൽ ചിത്രം

By

Published : Mar 28, 2019, 10:01 PM IST

തെരഞ്ഞെടുപ്പ് അടുക്കെ ശബരിമല വിഷയത്തിൽ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി കടകം പള്ളി സുരേന്ദ്രൻ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്ന പ്രേരണാ കുമാരിയുടെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടുകയാണ് ഫേസ് ബുക്ക്പോസ്റ്റിലൂടെ കടകംപള്ളി. താൻ നേരത്തെ ഇത് സൂചിപ്പിച്ചിരുന്നെന്നും എന്നാൽ അന്ന് വിശ്വാസിക്കാത്തവർക്ക് കാലം കൂടുതൽ തെളിവുകൾ നൽകുന്നു എന്നാണ് കടകം പള്ളി പറയുന്നത്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്‍റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ തങ്ങൾ വിളിച്ച്ു പറഞ്ഞതാണെന്നും അദ്ദേഹം കുറിക്കുന്നു

ABOUT THE AUTHOR

...view details