തിരുവനന്തപുരം:അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണമുണ്ടാകില്ലെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിനകത്ത് അനിയന്ത്രിതമായി കൂട്ടത്തോടെ വരാൻ ആകില്ല. സർക്കാർ നിർദേശങ്ങൾ പാലിച്ച്, വരുന്ന വിവരങ്ങൾ അറിയിച്ച് രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ പ്രവേശനം സാധ്യമാകൂവെന്ന് കടകംപള്ളി പറഞ്ഞു. അതിർത്തികളിൽ പാസ് വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ ഇളവുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - തിരുവനന്തപുരം
സർക്കാർ നിർദേശങ്ങൾ പാലിച്ച്, വരുന്ന വിവരങ്ങൾ അറിയിച്ച് രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമേ സംസ്ഥാനത്ത് പ്രവേശനം സാധ്യമാകൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു
ലോക്ക് ഡൗൺ ഇളവുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി മാത്രമെന്ന് കടകംപള്ളി
ആരാധനാലയങ്ങളിലെയും ഷോപ്പിങ് മാളുകളിലെയും നിയന്ത്രണങ്ങൾ നിലവിലൽ ബാധകമാണ്. ഇളവുകൾ സംബന്ധിച്ച് ആലോചന നടത്തി യുക്തമായ തീരുമാനമെടുക്കുമെന്നും മന്ത്രി ഇടിവി ഭാരതിനോട് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി മാത്രമേ സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ അനുവദിക്കുവെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിന് ഊന്നൽ നൽകുകയെന്നതാണ് നിലവിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : May 31, 2020, 12:50 PM IST