കേരളം

kerala

ETV Bharat / state

പോത്തൻകോട് സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - kerala covid

പോത്തൻകോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തത് ദൗർബല്യമാണെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് സ്വദേശികൾക്ക് ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് 19  കടകംപള്ളി സുരേന്ദ്രൻ  മന്ത്രി കടകംപള്ളിയുടെ പ്രസ്താവന  പോത്തൻകോട് കൊവിഡ് സ്ഥിരീകരിച്ചു  kadakampally surendran  covid 19 updates  kerala covid  covid at pothencode
പോത്തൻകോട് സ്ഥിതി നിയന്ത്രണവിധേയം; പ്രദേശവാസികൾക്ക് ഡയാലിസിസ് നിഷേധിച്ചാല്‍ നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By

Published : Apr 3, 2020, 12:46 PM IST

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരിശോധനയ്ക്ക് അയച്ച 178 സാമ്പിളുകളുടെ ഫലങ്ങൾ ലഭിക്കാനുണ്ട്. പോത്തൻകോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തത് ദൗർബല്യമാണെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് സ്വദേശികൾക്ക് ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം ജില്ലയെ കൊവിഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. അയിരൂപ്പാറയില്‍ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും യുവതിയെ ഒറ്റപ്പെടുത്തിയെന്ന വാർത്ത ശരിയല്ല. മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് നന്മയുടെ കണികയുണ്ടായിരുന്നെങ്കില്‍ കർണാടക സർക്കാരിന്‍റെ അധാർമികതയ്ക്ക് എതിരെ കേരളീയർക്ക് വേണ്ടി സംസാരിക്കുമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details