തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചിറയിൻകീഴ് അയന്തി കടവിൽ നിന്നും കാണാതായ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തിൽ ഇള ദിവാകർ (49) ന്‍റെ മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി അയന്തികടവിന് രണ്ടു കിലോമീറ്റർ സമീപത്തുവെച്ച് ഫയർഫോഴ്സ് കണ്ടെത്തി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാണാതായ സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി - chirauinkeezhu
കഴിഞ്ഞ ദിവസം കാണാതായ സെക്രട്ടറിയേറ്റ് ജീവനക്കാരി ഇള ദിവാകറിന്‍റെ മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി അയന്തികടവിൽ നിന്നാണ് കണ്ടെടുത്തത്
കാണാതായ സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മൃതദേഹം കിട്ടി
കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ലൈജു അഞ്ചുവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്‍റെ മരണശേഷം ഇവർ മാനസികമായി തകർന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വർക്കല പാലച്ചിറ കെഎസ്ഇബി സബ് എഞ്ചിനീയർ ആയ ഭവ്യ ലൈജു, പ്ലസ് ടു വിദ്യാർഥിനി അദീന ലൈജു എന്നിവർ മക്കളാണ്.