തിരുവനന്തപുരം: ലോകായുക്തയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെ.ടി ജലീലിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീലിൻ്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ജലീൽ പ്രസ്ഥാനമല്ല ഒരു വ്യക്തി മാത്രമാണെന്നും അദ്ദേഹത്തിന്‍റെ അനുഭവത്തിൽ നിന്നാകും അങ്ങനെ പറഞ്ഞതെന്നും കാനം പറഞ്ഞു.
ലോകായുക്തക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ലോകായുക്ത നിയമത്തിനുണ്ട്. അതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. വിഷയത്തിൽ വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഐ നിലപാടെന്നും കാനം പറഞ്ഞു.