കേരളം

kerala

By

Published : Feb 18, 2021, 12:24 PM IST

Updated : Feb 18, 2021, 12:50 PM IST

ETV Bharat / state

കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

നിയമസഭാ തെരഞ്ഞെടുപ്പ് മർക്കട മുഷ്ടിക്കാരായ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാകുമെന്ന് കെ വി തോമസ് പ്രതികരിച്ചു.

കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്  കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്  നിയമസഭാ തെരഞ്ഞെടുപ്പ്  കേരള നിയമസഭ തെരഞ്ഞെടുപ്പ്  കെ വി തോമസ്  KPCC working president  kerala pradesh congress working committe  kerala pradesh congress working committe  K V Thomas takes charge as KPCC working president  working president
കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

തിരുവനന്തപുരം:കെപിസിസി വർക്കിംഗ് പ്രസിഡൻ്റായി പൊഫ. കെ വി തോമസ് ചുമതലയേറ്റു. കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. സുപ്രധാന ഘട്ടത്തിലാണ് ചുമതലയേൽക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മർക്കട മുഷ്ടിക്കാരായ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാകുമെന്നും കെ വി തോമസ് പറഞ്ഞു.

കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

മികച്ച നേതാവും സാമാജികനുമാണ് കെ വി തോമസെന്നും ഏറ്റെടുത്ത ചുമതലകളോടെല്ലാം അദ്ദേഹം നീതി പുലർത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എഐസിസിയും കേരളത്തിലെ നേതാക്കളും എക സ്വരത്തിലാണ് കെ വി തോമസിൻ്റെ പേരു നിർദേശിച്ചതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.

Last Updated : Feb 18, 2021, 12:50 PM IST

ABOUT THE AUTHOR

...view details