തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച സ്വിഫ്‌റ്റ് കമ്പനി ഇനി ഹ്രസ്വദൂര സർവീസുകൾ നടത്തും. തിരുവനന്തപുരത്താണ് ആദ്യ ഘട്ടത്തിൽ സർവീസ് നടപ്പിലാക്കുക. നഗരത്തില്‍ പുതിയതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഉടന്‍ സ്വിഫ്‌റ്റിന്‍റെ ഭാഗമായി മാറും.
കെഎസ്ആർടിസി സിറ്റി സര്‍വീസുകള്‍ സ്വിഫ്റ്റിന്‍റെ ഭാഗമാക്കുന്നു; ആദ്യ ഘട്ടം തിരുവനന്തപുരത്ത് - കെഎസ്ആർടിസി സ്വിഫ്റ്റ്
ഹ്രസ്വദൂര സർവീസുകൾ നടത്താന്‍ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി
കിഫ്‌ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ സ്വിഫ്‌റ്റിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിറ്റി സർക്കുലർ സർവീസിനായി 50 ഇലക്‌ട്രിക് ബസുകൾ കെഎസ്‌ആർടിസി വാങ്ങുന്നുണ്ട്. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സ്വിഫ്‌റ്റിന് കീഴിലാകും.
പദ്ധതി വിജയിച്ചാൽ എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കും. അതേസമയം കെഎസ്‌ആർടിസി സ്വിഫ്‌റ്റ് രൂപീകരണത്തിന് എതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധി സർക്കാരിനും മാനേജ്‌മെന്‍റിനും ആശ്വാസകരമാണ്.