കേരളം

kerala

ETV Bharat / state

ഒരു കാര്യവും ചെയ്യാതെ മുഖ്യമന്ത്രി ഭീതി പടര്‍ത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ - K Surendran's allegations against Pinarayi Vijayan

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്

കൊവിഡിൻ്റെ പേരിൽ മുഖ്യമന്ത്രി അനാവശ്യ വിവാദം  അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്ത  മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ  പ്രധാനമന്ത്രിക്ക് കത്തയച്ചു  K Surendran's allegations against the Chief Minister  K Surendran's allegations against Pinarayi Vijayan  PINARAYI Vijayan news
മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ

By

Published : Apr 21, 2021, 1:39 PM IST

Updated : Apr 21, 2021, 2:19 PM IST

തിരുവനന്തപുരം: കൊവിഡിൻ്റെ പേരിൽ മുഖ്യമന്ത്രി അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് ഇതിൻ്റെ ഭാഗമായാണ്. ഒരു കാര്യവും ചെയ്യാതെ കത്തയച്ച് ജനങ്ങളിൽ ഭീതി പടർത്താനും സമ്മർദം ഉണ്ടാക്കാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും എന്ത് അടിസ്ഥാനത്തിലാണ് എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ 13 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ നൽകിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഒരു കാര്യവും ചെയ്യാതെ മുഖ്യമന്ത്രി ഭീതി പടര്‍ത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

ജലീലിനെതിരായ ബന്ധുനിയമന കേസിൽ രണ്ടു വർഷം ജലീലിൻ്റെ പാപഭാരം പേറിയത് പിണറായി വിജയനാണ്. എല്ലാം അള്ളാഹു തീരുമാനിക്കുമെന്ന് പറയാൻ ശരി അത്ത് കോടതി അല്ല. നിയമവും ഭരണഘടനയും രാജ്യത്ത് ഉണ്ടെന്നും ഇത് വെള്ളരിക്ക പട്ടണമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Last Updated : Apr 21, 2021, 2:19 PM IST

ABOUT THE AUTHOR

...view details