കേരളം

kerala

ETV Bharat / state

രവീശ തന്ത്രി കുണ്ടാറിനെ അവഗണിച്ചെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കെ. സുരേന്ദ്രന്‍ - ബിജെപി

കുമ്മനവും ശോഭ സുരേന്ദ്രനും ഉൾപ്പടെയുള്ള നേതാക്കൾ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ട് നിന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും അത് തന്നെ അറിയിച്ചിരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

k surendran  raveesa thandri kundar  രവീശ തന്ത്രി കുണ്ടാര്‍  കെ.സുരേന്ദ്രന്‍  ബിജെപി  bjp
രവീശ തന്ത്രി കുണ്ടാറിനെ അവഗണിച്ചെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കെ.സുരേന്ദ്രന്‍

By

Published : Feb 24, 2020, 2:25 PM IST

തിരുവനന്തപുരം:രവീശ തന്ത്രി കുണ്ടാറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് പരിഹാരം കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. അതു കൊണ്ട് തന്നെ അവഗണിച്ചു എന്ന് പറയുന്നതിൽ കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

രവീശ തന്ത്രി കുണ്ടാറിനെ അവഗണിച്ചെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കെ.സുരേന്ദ്രന്‍

കുമ്മനവും ശോഭ സുരേന്ദ്രനും ഉൾപ്പടെയുള്ള നേതാക്കൾ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ട് നിന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും അത് തന്നെ അറിയിച്ചിരുന്നതായും സുരേന്ദ്രൻ പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം ബിജെപി പുനസംഘടനയ്ക്ക് ശേഷം മാത്രമെ ചർച്ച ചെയ്യുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇന്നലെയാണ് രവീശ തന്ത്രി കുണ്ടാർ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത്.

ABOUT THE AUTHOR

...view details