തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല ഉത്സവം മാറ്റി വയ്ക്കാനും ഭക്തർക്ക് ഇപ്പോൾ പ്രവേശനം നൽകേണ്ടന്നും ഉള്ള തീരുമാനം സർക്കാരിന്‍റെ ധാർഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കടകംപള്ളിയും വാസുവും അല്ല വിശ്വാസികളും തന്ത്രിയുമാണെന്ന് തെളിഞ്ഞു. ഇത് വിശ്വാസികളുടെ വിജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികളുടെ വിജയമെന്ന് കെ.സുരേന്ദ്രൻ - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കടകംപള്ളിയും വാസുവും അല്ല വിശ്വാസികളും തന്ത്രിയുമാണെന്ന് തെളിഞ്ഞു. ഇത് വിശ്വാസികളുടെ വിജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികളുടെ വിജയമെന്ന് കെ.സുരേന്ദ്രൻ
കൊവിഡ് പ്രതിരോധത്തിലെ സർക്കാർ പാളിച്ചകൾക്കെതിരെ ബിജെപി പ്രത്യക്ഷ സമരം ആരംഭിക്കും. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പിടിപ്പു കേടാണ് കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രണ്ടു പേരുടെ ആത്മഹത്യക്ക് കാരണം. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Last Updated : Jun 11, 2020, 5:43 PM IST