തിരുവനന്തപുരം:കെ - റെയിലിന് കേന്ദ്ര അനുമതി ലഭിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം കള്ളമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാരിന്‍റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഗവർണർക്കെതിരെ തെറ്റായ നടപടികളെടുത്താൽ സർവകലാശാല വി.സിമാർ റോഡിലിറങ്ങി നടക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഗവർണറെ ആക്ഷേപിക്കാൻ മുൻകൈയെടുത്തത് പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. സർവകലാശാലാ വിഷയത്തിൽ സി.പി.എം പ്രതിരോധത്തിലായപ്പോൾ ആദ്യമെത്തിയത് വി.ഡി സതീശനാണ്. മുഖ്യമന്ത്രിയുടെ പി.ആർ ആയാണ് സതീശൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.