തിരുവനന്തപുരം :തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. വധം സംബന്ധിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്‍റും കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്.
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഎം നടത്തിയ ഈ കൊലപാതകങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടിയേരി ബാലകൃഷ്‌ണന്‍ ആര്‍എസ്എസിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.