കേരളം

kerala

ETV Bharat / state

സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നു, ലജ്ജാകരം : കെ സുരേന്ദ്രൻ - രാജ്യ വ്യാപക പണിമുടക്ക്

സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നത് പിണറായി വിജയന്‍റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ.സുരേന്ദ്രൻ

k surendran on nationwide trade union strike  nationwide trade union strike  k surendran against kerala government  സർക്കാരിനെതിരെ കെ സുരേന്ദ്രൻ  രാജ്യ വ്യാപക പണിമുടക്ക്  ട്രേഡ് യൂണിയൻ പണിമുടക്ക്
സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരം: കെ സുരേന്ദ്രൻ

By

Published : Mar 28, 2022, 10:48 PM IST

തിരുവനന്തപുരം :ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ലജ്ജാകരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണിമുടക്കിൻ്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണ്. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സർക്കാർ തയാറാകണമെന്നും കെ.സുരേന്ദ്രൻ.

Also Read: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍

സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തുവന്നത് പിണറായി വിജയന്‍റെ മുഖത്തേറ്റ പ്രഹരമാണ്. ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വർഷത്തിൻ്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖല തകർക്കുമെന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details